2017 നവംബർ 4, ശനിയാഴ്‌ച

മാതൃഭാവം.




തെന്നൽ തലോടുകളേറ്റുവാങ്ങി 
ആമോദമാടുന്ന മുകുളങ്ങളെ 
ഭദ്രമായി പുണരുന്നു പത്രമാലെ 
ആദ്രതയാർന്നൊരു  മാതൃഭാവം.

2016 ജൂൺ 29, ബുധനാഴ്‌ച

ജീവിത സായാഹ്നത്തിൽ...................





കൊഴിഞ്ഞു പോകുന്നല്ലോ പൂക്കളും കായ്ക്കളും 

കഴിഞ്ഞ വസന്തത്തിൻ സ്മരണകളുമായി,

ഒഴിഞ്ഞു പോകുന്നല്ലോ സ്വന്തവും ബന്ധങ്ങളും

          മുഷിഞ്ഞ ജീവിത സായാഹ്നത്തിൽ ..................







2016 മേയ് 10, ചൊവ്വാഴ്ച

മായാമയൂരം










ജീവിതത്തിൻ ജാലകത്തിനപ്പുറം 
മറഞ്ഞുപോകുന്ന സുര്യ കിരണത്തിൻ 
നനുത്ത രേണ്‌വിൽ നിന്നഴകു കണ്ടു ഞാൻ 
ഹരിതമായൊരു മായമയുരമേ ......... 





2016 മേയ് 7, ശനിയാഴ്‌ച

ചോറുണ്ണ്





എടുത്തു ഞാനെൻ അരുമ പൌത്രിയെ 
കൊടുത്തു അന്നം തിരു കണ്ണന്ടെ മുമ്പിലായ്,
കുളിർത്തു  ഞങ്ങൾതൻ മാനസമാകവെ
തളിർത്തു എന്നുടെ ആത്മാവിൻ നാമ്പുകൾ.